ജംഷഡ്പുറിനെ തകര്‍ത്ത് മോഹന്ബഗാന്; പോയിന്റ് പട്ടികയില്‍ ഒന്നാമത്
Thursday, November 2, 2023 1:05 AM IST
ജംഷഡ്പുര്‍: ഐഎസ്എല്ലില്‍ ജംഷഡ്പുറിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മോഹന്ബഗാന്.
ജംഷഡ്പുറിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് സാനാനിലൂടെ ആറാം മിനിറ്റില്‍ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 29-ാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദിക്കുവിലൂടെ ബഗാന് തിരിച്ചടിച്ചു.
തുടര്‍ന്ന് 48-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെ ബഗാന് മുമ്പിലെത്തുകയായിരുന്നു. ഗോള്‍ മടക്കാനായി ജംഷഡ്പുര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും 67-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ടി.പി. രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.
80-ാം മിനിറ്റില്‍ കിയാന് നസീരിയിലൂടെ ബഗാന് ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്റ്റീവ് അംബ്രിയിലൂടെ രണ്ടാമത്തെ ഗോള്‍ നേടിയെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ബഗാന് പിടിച്ചു നിന്നതോടെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ജംഷഡ്പുറിന് തോൽവി.
ജയത്തോടെ ഗോവയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബഗാന് കഴിഞ്ഞു. ജംഷഡ്പുര്‍ എട്ടാമതാണ്.