പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കും; സമിതി രൂപീകരിച്ചു
Wednesday, November 1, 2023 11:02 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ പുനഃപരിശോധന നടത്താൻ തീരുമാനം. ഇതിനായി മൂന്നംഗ സമിതിക്ക് ചുമതല നൽകി.
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്. പുനഃപരിശോധന സമിതി റിപ്പോർട്ടിലെ ശിപാർശകൾ വിശദമായി പഠിക്കും.
കാലതാമസം ഇല്ലാതെ സമിതി തീരുമാനമെടുക്കണമെന്നാണ് നിർദേശം. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശിപാർശകളാണ് മൂന്നംഗ സമിതി പരിശോധിക്കുന്നത്.