ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കേജരിവാളിന് ഇഡി നോട്ടീസ്
Monday, October 30, 2023 10:44 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നവംബർ രണ്ടിന് ഇഡിയുടെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം.
കേസിലെ മറ്റൊരു പ്രതിയും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേജരിവാളിന് ഇഡി നോട്ടീസ് നൽകിയത്.
അതേസമയം, ഇതേ കേസിൽ ഏപ്രിലിൽ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.