തെരുവു നായ ആക്രമണം; ഡോ. രജിത് കുമാറിന് പരിക്ക്.
Monday, October 30, 2023 8:51 PM IST
പത്തനംതിട്ട: സിനിമ നടനും ബിഗ് ബോസ് മുൻ താരവുമായ ഡോ. രജിത് കുമാറിന് നേരെ തെരുവ് നായ ആക്രമണം. പത്തനംതിട്ടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.
ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രി എത്തിച്ചു. രജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.