തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ താ​രം ര​ഞ്ജു​ഷ മേ​നോ​നെ(35) ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ള്ള ഫ്ലാ​റ്റി​ലാ​ണ് താ​ര​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​റ്റി ഓ​ഫ് ഗോ​ഡ്, മേ​രി​ക്കുണ്ടൊരു​ ​കു​ഞ്ഞാ​ട്, ലി​സ​മ്മ​യു​ടെ വീ​ട്, ബോം​ബെ മാ​ർ​ച്ച് 12, ത​ല​പ്പാ​വ്, വാ​ദ്ധ്യാ​ർ, വ​ൺ​വേ ടി​ക്ക​റ്റ്, കാ​ര്യ​സ്ഥ​ൻ, അ​ത്ഭു​ത ദ്വീ​പ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

സ്ത്രീ ​എ​ന്ന സീ​രി​യ​ലി​ലൂ​ടെ​യാ​ണ് മി​നി​സ്‌​ക്രീ​നി​ൽ ര​ഞ്ജു​ഷ അ​ഭി​നേ​താ​വാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​രു​പ​ത്തി​ര​ണ്ടി​ല​ധി​കം സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ശ്രീകാര്യത്തെ ഫ്ലാ​റ്റി​ൽ ഭ​ർ​ത്താ​വും കു​ഞ്ഞു​മൊ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു താ​രം.

സൂ​ര്യ ടി​വി​യി​ലെ ആ​ന​ന്ദ​രാ​ഗം, കൗ​മു​ദി​യി​ലെ വ​ര​ന്‍ ഡോ​ക്ട​റാ​ണ്, എ​ന്‍റെ മാ​താ​വ് തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.