മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
Monday, October 30, 2023 11:22 AM IST
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഇഡി, സിബിഐ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 338 കോടി രൂപയുടെ കൈമാറ്റം സംബന്ധിച്ച് കോടതിക്ക് ചില സംശയങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ഇഡി പറഞ്ഞ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി അറിയിച്ചു.
ഡല്‍ഹിയിലെ പുതിയ മദ്യനയത്തില്‍ അഴിമതി നടന്നെന്ന് കാട്ടിയാണ് ഇഡിയും സിബിഐയും സിസോദിയയ്ക്കെതിരേ കേസെടുത്തത്. കേസില്‍ അറസ്റ്റിലായ സിസോദിയ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുകയാണ്.