കേരളം ജീവിക്കുന്നത് അഗ്നിപര്‍വതത്തിന്റെ മുകളിലെന്ന് കെ. സുരേന്ദ്രന്
Sunday, October 29, 2023 2:17 PM IST
തിരുവനന്തപുരം: കളമശേരി സ്ഫോടനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളം കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളം അഗ്നിപര്‍വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വിമര്‍ശിച്ചു.