കളമശേരി സ്ഫോടനം അതീവ ഗൗരവമുള്ള പ്രശ്നമായി കാണണമെന്ന് സിപിഎം
Sunday, October 29, 2023 12:05 PM IST
തിരുവനന്തപുരം: കളമശേരി സ്ഫോടനം അതീവ ഗൗരവമുള്ള പ്രശ്നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലോകമെമ്പാടും പലസ്തീന് ജനതയ്ക്കൊപ്പം അണിചേരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേരള ജനത പലസ്തീനൊപ്പംനിന്നു പൊരുതുമ്പോള്‍ അതില്‍നിന്നു ശ്രദ്ധ മാറ്റുന്ന നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
ഇന്ന് രാവിലെ 9.30നാണ് കളമശേരിയിലെ സാമ്ര കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.