കോളജ് വിദ്യാർഥിക്ക് എബിവിപി പ്രവർത്തകരുടെ മർദനം; ജനനേന്ദ്രിയത്തിൽ ചവിട്ടി
Saturday, October 28, 2023 6:23 PM IST
തിരുവനന്തപുരത്ത് കോളജ് വിദ്യാർഥിക്ക് നേരെ എബിവിപി പ്രവർത്തകരുടെ ക്രൂരമർദനം. ധനുവച്ചപുരം കോളജിലാണ് സംഭവം. ആക്രമണത്തിൽ കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി ബി.ആര്. നീരജിന് ഗുരുതര പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. മർദനത്തിനിടെ വിദ്യാർഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചിവിട്ടിയെന്നും പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്. സംഭവത്തെതുടര്‍ന്ന് പാറശാല പോലീസില്‍ വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്കി.