ഗാസയിൽ 7,703 പേർ കൊല്ലപ്പെട്ടന്ന് ഹമാസ്
Saturday, October 28, 2023 5:52 PM IST
ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7,703 പേരായെന്ന് ഹമാസ്. മരിച്ചവരിൽ 3,500-ലധികം കുട്ടികളാണെന്ന് ഹമാസിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഗാസ മുനമ്പിൽ ബോംബാക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ഭൂഗർഭ തുരങ്കങ്ങൾ ആക്രമിച്ചതായും സൈന്യം വ്യക്തമാക്കി.
കൂടാതെ, നൂറുകണക്കിന് കെട്ടിടങ്ങളും ആയിരക്കണക്കിന് വീടുകളും തകർന്നതായി പലസ്തീൻ പ്രദേശത്തെ സിവിൽ ഡിഫൻസ് സർവീസ് അറിയിച്ചു.