തി​രു​വ​ന​ന്ത​പു​രം: ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഈ ​മാ​സം 31 വ​രെ​യാ​ണ് ത​ട​ഞ്ഞ​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ശി​വ​കു​മാ​ർ.

കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ ശി​വ​കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ൺ എം​പ്ലോ​യ്മെ​ന്‍റ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി ത​ട്ടി​പ്പ് കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് വി.​എ​സ്. ശി​വ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ര​മ​ന പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

2012ൽ ​ശി​വ​കു​മാ​റി​ന്‍റെ ഉ​റ​പ്പി​ൽ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച 10 ല​ക്ഷം രൂ​പ ശി​വ​കു​മാ​റും കൂ​ട്ടു​പ്ര​തി​ക​ളും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. കൂ​ടാ​തെ, സൊ​സൈ​റ്റി​യി​ൽ 13 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി. കേ​സി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ ഒ​ന്നാം പ്ര​തി​യും സെ​ക്ര​ട്ട​റി നീ​ല​ക​ണ്‌​ഠ​ന്‍ ര​ണ്ടാം പ്ര​തി​യു​മാ​ണ്.