ഇ­​ടു​ക്കി: മൂ­​ന്നാ­​റി​ല്‍ വീ​ണ്ടും ദൗ­​ത്യ­​സം­​ഘ­​ത്തി­​ന്‍റെ ഒ­​ഴി­​പ്പി​ക്ക​ല്‍. ചി­​ന്ന­​ക്ക­​നാ​ല്‍ സി​മ​ന്‍റ് പാ­​ല­​ത്തി­​ന് സ­​മീ­പ­​മാ­​ണ് കൈ­​യേ­​റ്റം ഒ­​ഴി­​പ്പി­​ച്ച­​ത്. 2.20 ഏ­​ക്ക​ര്‍ സ്ഥ­​ലം ഏ­​റ്റെ­​ടു­​ത്ത് റ​വ​ന്യു​വ​കു​പ്പ് ബോ​ര്‍­​ഡ് സ്ഥാ­​പി​ച്ചു.

അ­​ടി­​മാ­​ലി സ്വ­​ദേ­​ശി​യാ​യ ജോ­​സ് ജോ­​സ­​ഫാ­​ണ് റ­​വ­​ന്യൂ­​വ­​കു­​പ്പി­​ന്‍റെ​യും കെ­​എ­​സ്­​ഇ­​ബി­​യു­​ടെ​യും കൈ­​വ­​ശ­​മു­​ണ്ടാ­​യി­​രു­​ന്ന ഭൂ­​മി കൈ­​യേ­​റി ഏ­​ല­​കൃ­​ഷി ന­​ട­​ത്തി­​വ­​ന്ന​ത്. ഇ­​തി­​ന് സ­​മീ­​പം താ­​മ­​സി­​ക്കു­​ന്ന­​തി­​നാ​യി ഒ­​രു ഷെ­​ഡും നി​ര്‍­​മി­​ച്ചി­​രു​ന്നു.

മുപ്പത് ദിവസത്തിനകം വീട് ഒഴിഞ്ഞുപോകാൻ ഇയാൾക്ക് നോട്ടീസ് നൽകി. ഇ­​ടു­​ക്കി സ­​ബ്ക­​ള­​ക്ട​ര്‍ അ­​രു​ണ്‍ എ­​സ്.​നാ­​യ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു­​ള്ള സം­​ഘ­​മാണ് ​രാ­​വി­​ലെ ഇ­​വി­​ടെ­​യെ­​ത്തി ഒ­​ഴി­​പ്പി­​ക്ക​ല്‍ ന­​ട­​ത്തി­​യ­​ത്.

ക­​ഴി­​ഞ്ഞ­​ദി​വ­​സം ന​ട­​ന്ന ഒ­​ഴി­​പ്പി­​ക്ക­​ലി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ രം­​ഗ­​ത്തെ­​ത്തി­​യി­​രു​ന്നു. പ്ര­​തി­​ഷേ­​ധം ഭ­​യ­​ന്നാ­​ണ് ഇ­​ന്ന് ദൗ­​ത്യ­​സം­​ഘം ര­​ഹ­​സ്യ­​മാ­​യെ­​ത്തി ഒ­​ഴി­​പ്പി­​ക്ക​ല്‍ ന­​ട­​ത്തി­​യ­​തെ­​ന്നാ­​ണ് വി­​വ​രം.