ഇസ്രയേൽ- ഹമാസ് സംഘർഷം: ഈജിപ്ഷ്യൻ പട്ടണത്തിൽ മിസൈൽ പതിച്ചു
Friday, October 27, 2023 11:09 AM IST
കയ്റോ: ഇസ്രയേൽ- ഹമാസ് പോരാട്ടത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഈജിപ്ഷ്യൻ നഗരത്തിൽ പതിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ഗാസ മുനമ്പിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള, ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ റിസോർട്ട് നഗരമായ താബയിൽ പതിച്ചത്.
താബയിലെ മെഡിക്കൽ സ്ഥാപനത്തിൽ മിസൈൽ വീണതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈജിപ്തിലെ അൽ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇസ്രയേലിന്റെ ചെങ്കടൽ തുറമുഖമായ എയ്ലാത്തിനടുത്താണ് അതിർത്തിനഗരമായ താബ. ബുധനാഴ്ച എയ്ലാത്ത് ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചതായി ഹമാസ് പറഞ്ഞിരുന്നു. എന്നാൽ അത് നഗരത്തിനു പുറത്താണ് പതിച്ചതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.