തമിഴ്നാട്ടിൽ സ്കൂൾബസിന് തീപിടിച്ചു; കുട്ടികൾ രക്ഷപെട്ടു
Thursday, October 26, 2023 12:49 PM IST
ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂൾബസിന് തീപിടിച്ചു. തീർഥപാളയത്ത് രാവിലെയാണ് സംഭവം. ബസിൽ 14 കുട്ടികളാണുണ്ടായിരുന്നത്. ബസ് പൂർണമായും കത്തിയമർന്നു.
രാവിലെ സ്കൂളിലേക്ക് പോകുംവഴിയാണ് തീപിടിത്തമുണ്ടായത്. വാഹനത്തിനു മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി. തുടർന്ന് കുട്ടികളെ ഓരോരുത്തരെയും പുറത്തിറക്കി മാറ്റി നിർത്തിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻദുരന്തമൊഴിവാക്കിയത്. സ്വകാര്യസ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.