ഇസ്രയേലിലേക്കുള്ള വിമാനസർവീസുകളുടെ വിലക്ക് നീട്ടി എയർഇന്ത്യ
Wednesday, October 25, 2023 10:30 PM IST
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക വിലക്ക് നീട്ടി എയർഇന്ത്യ.
ടെൽ അവീവിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബർ രണ്ടു വരെയാണ് നീട്ടിയത്.
സാധാരണയായി, എയർഇന്ത്യ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം സർവീസുകൾ നടത്താറുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.