ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യു​ടെ തീ​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യി. 2024 ജ​നു​വ​രി 22 നാ​കും അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ ന​ട​ത്തു​ക.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു​ള്ള ശ്രീ​റാം ജന്മഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ക്ഷ​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് വി​ഗ്ര​ഹ പ്ര​തി​ഷ്ഠ തീ​യ​തി​യി​ൽ സ്ഥി​രീ​ക​ര​ണ​മാ​യ​ത്.