കേരളത്തിൽ സിപിഎം- ബിജെപി ധാരണ; പിണറായി ജയിലിൽ പോകാത്തത് ബിജെപിയുടെ ഔദാര്യം: കെ. സുധാകരൻ
Wednesday, October 25, 2023 2:05 PM IST
കോഴിക്കോട്: കേരളത്തിൽ സിപിഎം- ബിജെപി ധാരണയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സ്വർണക്കടത്ത് കേസിൽ പിണറായി വിജയനും കൊടകര കേസിൽ കെ. സുരേന്ദ്രനും രക്ഷപെട്ടത് ഇക്കാരണത്താലാണെന്നും സുധാകരൻ ആരോപിച്ചു.
"എന്തുകൊണ്ടാണ് പിണറായി വിജയൻ ജയിലിൽ പോകാത്തത്? അദ്ദേഹത്തിന്റെ മഹത്വം കൊണ്ടല്ല. അദ്ദേഹം കുറ്റക്കാരനല്ലാത്തതുകൊണ്ടല്ല. അദ്ദേഹത്തെ ശിക്ഷിക്കേണ്ട, വിചാരണ ചെയ്യേണ്ട ഏജൻസികളുടെ അധികാരം കൈയിൽ വച്ച ബിജെപി സർക്കാരിന്റെ ഔദാര്യമാണ്...'- സുധാകരൻ കോഴിക്കോട്ട് പറഞ്ഞു.
കോൺഗ്രസിലെ ഐക്യക്കുറവ് പരിഹരിക്കണമെന്നും സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും സുധാകരൻ പറഞ്ഞു.