കനത്ത മഴ: കല്ലാര്‍, പാംബ്ല അണക്കെട്ടുകള്‍ തുറന്നു
Wednesday, October 25, 2023 11:23 AM IST
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ കല്ലാര്‍, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതിനാലാണ് ഡാമുകളിലെ നിലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ബുധനാഴ്ച രാവിലെ 6.40 മുതല്‍ കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യൂമെക്സ് ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി.
പാംബ്ല അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ബുധനാഴ്ച രാവിലെ ഏഴു മുതലാണ് തുറന്നത്. 500 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കിത്തുടങ്ങി. ചിന്നാര്‍ പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. ശക്തമായ ഇടിമിന്നലുണ്ടാകുന്നതും വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.