പാലക്കാട്ട് ഗൃഹോപകരണശാലയിൽ വൻ തീപിടിത്തം
Wednesday, October 25, 2023 10:38 AM IST
പാലക്കാട്: മണ്ണാർക്കാട്ട് ഗൃഹോപകരണശാലയിൽ വൻതീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയൻസസിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്.
രാവിലെ ഏഴേമുക്കാലോടെയാണ് കടയിൽ തീപിടിത്തമുണ്ടായത്. കടയ്ക്ക് സമീപം ചുമടിറക്കുകയായിരുന്ന തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്. ഉടൻതന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കൽ ആരംഭിച്ചു.
കെട്ടിടത്തിന്റെ ഒന്നാംനില പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകൂട്ടൽ.