കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​കേ​ഷ് ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു രാ​കേ​ഷ്. ല​ഗേ​ജി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​തി​ൽ ബോം​ബ് ഉ​ണ്ടെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​യാ​ളു​ടെ ല​ഗേ​ജ് വീ​ണ്ടും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് വി​മാ​നം ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പു​റ​പ്പെ​ട്ട​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി​യ രാ​കേ​ഷ് പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ് രാ​കേ​ഷ്.