തൃ​ശൂ​ർ: ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​യു​ടെ കേ​ൾ​വി​ശ​ക്തി ന​ഷ്ട​മാ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ ക​ൽ​പ​റ​മ്പ് സ്വ​ദേ​ശി ഐ​ശ്വ​ര്യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ ചാ​രി​യി​രു​ന്ന് ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ശ​ക്ത​മാ​യി മി​ന്ന​ലേ​റ്റ​ത്. തു​ട​ർ​ന്ന് ഐ​ശ്വ​ര്യ​യും കു​ഞ്ഞും ക​ട്ടി​ലി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണു.

ഐ​ശ്വ​ര്യ​യു​ടെ പു​റ​ത്ത് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​ട​തു​ചെ​വി​യു​ടെ കേ​ൾ​വി​ശ​ക്തി ന​ഷ്ട​മാ​യി. മു​ടി കു​റ​ച്ചു​ഭാ​ഗം ക​രി​ഞ്ഞു. അ​തേ​സ​മ​യം, കു​ഞ്ഞി​ന് പ​രി​ക്കു​ക​ളി​ല്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

മി​ന്ന​ലേ​റ്റ് വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.