വി​ഴി​ഞ്ഞം: രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രെ​യി​നു​ക​ളു​മാ​യി ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ ചൈ​ന​യി​ൽ നി​ന്നും വി​ഴി​ഞ്ഞ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു.

ന​വം​ബ​ർ ഒ​ന്പ​തി​നും 15നും ​ഇ​ട​യി​ൽ ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്തെ​ത്തും എ​ന്നാ​ണ് വി​വ​രം. ക്രെ​യി​നു​ക​ളു​മാ​യി ആ​ദ്യ​മെ​ത്തി​യ ക​പ്പ​ൽ ഷെ​ൻ​ഹു​വ 15 ഇ​ന്നു വൈ​കി​ട്ടോ, നാ​ളെ രാ​വി​ലെ​യോ തീ​രം വി​ടും. മൂ​ന്നാ​മ​ത്തെ ക്രെ​യി​ൻ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം ബെ​ർ​ത്തി​ൽ ഇ​റ​ക്കി.

ക​ഴി​ഞ്ഞ 12നാ​ണു ഷെ​ൻ​ഹു​വ 15 എ​ത്തി​യ​തെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത് 15നാ​യി​രു​ന്നു. കാ​ലാ​വ​സ്ഥാ പ്ര​ശ്ന​വും ചൈ​നീ​സ് പൗ​ര​ൻ​മാ​രെ ഇ​റ​ക്കു​ന്ന​തി​ലെ നി​യ​മ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഉ​ദ്യ​മം നീ​ണ്ടു.

യാ​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടു റെ​യി​ൽ മൗ​ണ്ട​ഡ് ഗാ​ൻ​ട്രി ക്രെ​യി​നു​ക​ളാ​ണ് ആ​ദ്യം ഇ​റ​ക്കി​യ​ത്. ഇ​ന്ന​ലെ വ​ലി​യ റെ​യി​ൽ മൗ​ണ്ട​ഡ് ക്വേ​യ് ക്രെ​യി​നും ഇ​റ​ക്കി. ബെ​ർ​ത്തി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​നാ​ൽ വ​ലി​യ ക്രെ​യി​ൻ ബെ​ർ​ത്തി​ലാ​ണു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

യാ​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​റ് ക്രെ​യി​നു​ക​ളു​മാ​യാ​ണു ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ ഷെ​ൻ​ഹു​വ 29 ചൈ​ന​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. ന​വം​ബ​ർ 15ന് ​എ​ത്തു​മെ​ന്നാ​ണു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ​ഞ്ചാ​ര​വേ​ഗം പ​രി​ഗ​ണി​ക്കു​ന്പോ​ൾ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നും മു​ന്പു ത​ന്നെ എ​ത്താ​നാ​ണ് സാ​ധ്യ​ത.

ആ​ദ്യ ക​പ്പ​ൽ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖം വ​ഴി​യാ​ണു വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​തെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ നേ​രി​ട്ടു വി​ഴി​ഞ്ഞ​ത്ത് എ​ത്തു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.