നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; മൂക്കാല്‍ ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി
Tuesday, October 24, 2023 12:27 PM IST
ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ഉരുള്‍പൊട്ടല്‍. ചൊവ്വേലിക്കുടിയില്‍ വിനോദിന്റെ പുരയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂക്കാല്‍ ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി.
തിങ്കളാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടിയത്. ജനവാസമില്ലാത്ത മേഖലയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കല്ലും മണ്ണും ഒലിച്ചെത്തിയത് കണ്ട് ഇന്ന് രാവിലെ ആളുകള്‍ നടത്തിയ പരിശോധനയിലാണ് ഉരുള്‍പൊട്ടലുണ്ടായെന്ന് കണ്ടെത്തിയത്. ഇതിന് സമീപത്ത് താമസിക്കുന്ന രണ്ട് പേരെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.