ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ​യി​ന്‍​എ​ഫ്‌​സി​യ്ക്ക് വി​ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ചെ​ന്നൈ​യി​ന്‍ ആ​തി​ഥേ​യ​രെ തോ​ല്‍​പ്പി​ച്ച​ത്. സീ​സ​ണി​ൽ ചെ​ന്നൈ​യി​ന്‍റെ ആ​ദ്യ വി​ജ​യ​മാ​ണി​ത്.

ഏ​ഴാം മി​നി​റ്റി​ല്‍ കോ​ണ​ര്‍ ഷീ​ല്‍​ഡ്‌​സ് ആ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും പാ​സിം​ഗി​ലു​മെ​ല്ലാം മു​ന്നി​ട്ടു നി​ന്നെ​ങ്കി​ലും ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​യാ​തെ പോ​യ​ത് ഹൈ​ദ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി.

ഈ ​വി​ജ​യ​ത്തോ​ടെ ല​ഭി​ച്ച മൂ​ന്നു പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ പ​ത്താം സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ​യി​ന്‍. ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​വും തോ​റ്റ ഹൈ​ദ​രാ​ബാ​ദ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.