ഇസ്രയേൽ-ഹമാസ് സംഘർഷം; ജോർദാൻ രാജാവുമായി സംസാരിച്ച് പ്രധാനമന്ത്രി
Monday, October 23, 2023 10:09 PM IST
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുള്ളയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ കൂടിയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. തീവ്രവാദം, അക്രമം, സാധാരണ പൗരന്മാരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു.
മേഖലയില്‍ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോർദാൻ രാജാവുമായി സംഭാഷണം നടത്തിയത്.