ബ്രസീലിലെ സ്കൂളിൽ വെടിവയ്പ്പ്; വിദ്യാർഥി കൊല്ലപ്പെട്ടു
Monday, October 23, 2023 7:46 PM IST
സാവോ പോളോ: ബ്രസീലിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ സാവോ പോളോയുടെ കിഴക്കൻ ഭാഗത്തുള്ള സപോപെംബയിലാണ് ആക്രമണം നടന്നത്.
കുറ്റവാളിയെ അറസ്റ്റ് ചെയ്തു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയാണ് മരണത്തിന് കീഴടങ്ങിയത്.
മാർച്ചിൽ, സാവോപോളോയിലെ മറ്റൊരു സ്കൂളിൽ ഒരു അധ്യാപകനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ മൂന്ന് അധ്യാപകർക്കും ഒരു വിദ്യാർഥിക്കും പരിക്കേറ്റു.