സ്പിൻ ഇതിഹാസം ബിഷൻസിംഗ് ബേദി അന്തരിച്ചു
Monday, October 23, 2023 4:11 PM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും സ്പിൻ ഇതിഹാസവുമായ ബിഷൻസിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.
22 മത്സരങ്ങളിൽ ഇന്ത്യൻ നായകനായിരുന്നു. പന്ത്രണ്ട് വർഷത്തെ കരിയറിൽ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും ബേദി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 266 വിക്കറ്റുകളും ഏകദിനത്തിൽ ഏഴു വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ എന്ന് ബേദിയെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.