ഇസ്രയേല്‍ എംബസിയിലേക്കുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Monday, October 23, 2023 3:40 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഖാന് മാര്‍ക്കറ്റില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് എംബസിക്ക് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ഉള്‍പ്പെടെയുള്ളവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് ഇവിടെനിന്ന് ബലം പ്രയോഗിച്ച് നീക്കുകയാണ്.
ഗാസയിലെ ആക്രമണം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. മാര്‍ച്ചിന് പോലീസ് നേരത്തേ അനുമതി നല്‍കിയിരുന്നില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എംബസിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.