കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ഒമ്പതുവയസുകാരൻ മുങ്ങിമരിച്ചു
Monday, October 23, 2023 3:14 PM IST
മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒമ്പതുവയസുകാരൻ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകൻ മിഹ്റാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
നാലു സുഹൃത്തുക്കൾക്കൊപ്പമാണ് മിഹ്റാൻ കടലിലിറങ്ങിയത്. തിരയിൽപെട്ട് കുട്ടി മുങ്ങിത്താഴുകയായിരുന്നു. കൂട്ടത്തിലുള്ള കുട്ടികൾ ബഹളംവച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി. തുടർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.