വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. ചി​പ്പി​ല​ത്തോ​ട് മു​ത​ല്‍ മു​ക​ളി​ലേ​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ള്ള​ത്. വാ​ഹ​ന​ങ്ങ​ള്‍ വ​ള​രെ സാ​വ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്.

ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​സൂ​രി​ലേ​ക്ക് നി​ര​വ​ധി യാ​ത്ര​ക്കാ​രു​ള്ള​താ​ണ് കു​രു​ക്കി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ചു​ര​ത്തി​ല്‍ കു​ടു​ങ്ങി​യ ലോ​റി​ ഇ​വി​ടെ​നി​ന്ന് ഇ​തു​വ​രെ മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത​തും കു​രു​ക്ക് വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കി.

തി​ര​ക്ക് ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ കൈ​യി​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​രു​ത​ണ​മെ​ന്ന് ചു​രം സം​ര​ക്ഷ​ണസ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.