ഐഎസ്എല്‍: പഞ്ചാബ്-ജംഷഡ്പുര്‍ മത്സരം സമനിലയില്‍
Sunday, October 22, 2023 10:12 PM IST
ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുറും പഞ്ചാബ് എഫ്സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍.
ജംഷഡ്പുറിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആക്രമണത്തില്‍ ആതിഥേയര്‍ തന്നെയാണ് മുന്നിട്ടു നിന്നതെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.
ജംഷഡ്പുര്‍ 22 ഷോട്ടുകള്‍ പായിച്ചപ്പോള്‍ പഞ്ചാബിന് വെറും ഏഴ് ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്.
നാല് കളികളില്‍ നിന്ന് അഞ്ചു പോയിന്റുമായി പട്ടികയില്‍ ആറാമതാണ് ജംഷഡ്പുര്‍. ഇത്രയും തന്നെ കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള പഞ്ചാബ് പത്താം സ്ഥാനത്താണ്.