തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 26 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​താ​യി സി​എ​ജി റി​പ്പോ​ര്‍​ട്ട്. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ (കെ​എം​എ​സ്‌​സി​എ​ല്‍) സം​ഭ​ര​ണ, വി​ത​ര​ണ സം​വി​ധാ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

വി​ത​ര​ണം മ​ര​വി​പ്പി​ച്ച നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ മ​രു​ന്നു​ക​ളാ​ണ് 2016 മു​ത​ല്‍ 2022 വ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​യ​ത്. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ലും മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ണി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

വി​ത​ര​ണം മ​ര​വി​പ്പി​ച്ച 3.75 കോ​ടി രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ 483 ആ​ശു​പ​ത്രി​ക​ളി​ലും വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട 11.69 ല​ക്ഷ​ത്തി​ന്‍റെ മ​രു​ന്നു​ക​ള്‍ 148 ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളി​ല്‍ രാ​സ​മാ​റ്റം സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ന​ട​പ​ടി​യാ​ണ് കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ഓ​രോ വ​ര്‍​ഷ​ത്തേ​ക്കും ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ളു​ടെ ഇ​ന്‍റ​ന്‍റ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും അ​ത​നു​സ​രി​ച്ച​ല്ല കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്നു സം​ഭ​രി​ക്കു​ന്ന​ത്. 2017 മു​ത​ല്‍ 2022 വ​രെ 4732 ഇ​നം മ​രു​ന്നു​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ള്‍​ ഇ​ന്‍റ​ന്‍റ് ന​ല്‍​കി​യെ​ങ്കി​ലും കെ​എം​എ​സ്‌​സി​എ​ല്‍ പൂ​ര്‍​ണ​മാ​യും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​ത് 536 ഇ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ്.

മ​രു​ന്നു​ക​ള്‍​ക്ക് 75% കാ​ലാ​വ​ധി വേ​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ല്ലെ​ങ്കി​ല്‍ മ​രു​ന്ന് തി​രി​കെ ന​ല്‍​കി ക​മ്പ​നി​യി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കാം. പ​രി​ശോ​ധ​നാ കാ​ല​യ​ള​വി​ലെ 54,049 ബാ​ച്ച് മ​രു​ന്നു​ക​ളി​ല്‍ 1610 ബാ​ച്ചു​ക​ളും 75% ഷെ​ല്‍​ഫ് ലൈ​ഫ് ഇ​ല്ലാ​ത്ത​താ​യി​രു​ന്നു. ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് 32.82 കോ​ടി രൂ​പ​യു​ടെ പി​ഴ ഈ​ടാ​ക്കേ​ണ്ട​ത് ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്‌​റ്റോ​റി​ലെ ഫാ​ര്‍​മ​സി​സ്റ്റു​ക​ളു​ടെ കു​റ​വ്, വൈ​ദ്യു​തി ത​ക​രാ​ര്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ത​ട​സം തു​ട​ങ്ങി​യ വാ​ദ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് ക​ര​ട് റി​പ്പോ​ര്‍​ട്ടി​നെ കെ​എം​എ​സ്‌​സി​എ​ല്‍ ന്യാ​യീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ള്‍ സി​എ​ജി ത​ള്ളി.