ഓണ്‍ലൈൻ ബ്ലാക്ക്മെയിലിംഗിന് പൂട്ടിടാന്‍ കേരള പോലീസ്; പരാതി നല്കാന് പ്രത്യേക വാട്‌സാപ്പ് നമ്പര്‍
വെബ് ഡെസ്ക്
Friday, October 20, 2023 8:15 PM IST
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ലൈംഗികദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുന്പോൾ ഇതിന് പൂട്ടിടാനുള്ള നീക്കവുമായി കേരള പോലീസ്. ഇത്തരം കുറ്റകൃത്യങ്ങള്‍ അറിയിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന വാട്‌സാപ്പ് നമ്പര്‍ ഒട്ടേറെ ആളുകള്‍ക്ക് ആശ്വാസമാകുമെന്നുറപ്പ്.
9497980900 എന്ന വാട്‌സാപ്പ് നമ്പറിലൂടെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകാമെന്ന് കേരള പോലീസ് അറിയിച്ചു. മോര്‍ഫിംഗ് ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യയുപയോഗിച്ച് ബ്ലാക് മെയിലിലും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും നടന്നാല്‍ ഈ നമ്പറില്‍ അറിയിക്കാം.
വാട്‌സാപ്പില്‍ ഫോട്ടോ, വീഡിയോ, ടെക്‌സ്റ്റ്, ശബ്ദ സന്ദേശം എന്നിവയിൽ ഉപയോക്താവിന് സൗകര്യപ്രദമായ ഫോര്‍മാറ്റില്‍ പരാതി തയാറാക്കി നല്‍കാം. ഈ നമ്പരിലേക്ക് നേരിട്ട് വിളിക്കാനുള്ള സൗകര്യം ഇപ്പോള്‍ തയാറായിട്ടില്ല.
എന്നാല്‍ പരാതിക്കാരെ തിരിച്ചു വിളിക്കേണ്ട സാഹചര്യം വന്നാല്‍ അധികൃതര്‍ പരാതി സമര്‍പ്പിച്ച വ്യക്തിയെ നേരിട്ട് വിളിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനമാകും ഇത്. കേരള പോലീസിന്‍റെ ആസ്ഥാനത്താകും ഈ സേവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുക.