വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്നറിയിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

ഇസ്രയേലിന് വ്യോമ സഹായം നല്‍കുമെന്നും യുഎസ് പൗരന്മാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

ധനസഹായം നല്‍കുന്നത് വഴി ഇസ്രയേലിന്‍റെ അയണ്‍ ഡോം സംവിധാനം ശക്തമാക്കുകയാണ് ലക്ഷ്യം. ഇത് നല്‍കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുമെന്നും ബൈഡന്‍ പറഞ്ഞു.

ഇസ്രായേലിന്‍റെയും യുക്രെയ്നിന്‍റെയും ജയം അമേരിക്കയുടെ ദേശ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹമാസിനേയും പുടിനേയും ഉപമിച്ച് ബൈഡന്‍

പ്രസംഗത്തിനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ ഹമാസുമായി ഉപമിച്ച ബൈഡന്‍ ഇരുവരുടേയും ലക്ഷ്യം അയല്‍രാജ്യത്തെ നശിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു.

ഹമാസ് ബന്ദികളാക്കിയ യുഎസ് പൗരന്മാരെ മടക്കിക്കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ഇക്കാര്യം ഇവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



യുഎസ് പൗരന്മാരുള്‍പ്പടെ 200 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്നും പ്രസംഗത്തില്‍ ബൈഡന്‍ അറിയിച്ചു.