ടെ​ല്‍ അ​വീ​വ്: ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്.

തീ​വ്ര​വാ​ദ​മെ​ന്ന തി​ന്മ​യ്‌​ക്കെ​തി​രേ ഇ​സ്ര​യേ​ലി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് വ്യാ​ഴാ​ഴ്ച ടെ​ല്‍ അ​വീ​വി​ലെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഋ​ഷി സു​ന​ക് എ​ക്‌​സി​ല്‍ കു​റി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ലി​ലെ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​, പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ര്‍​സോ​ഗ് എ​ന്നി​വ​രു​മാ​യി സു​ന​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​സ്ര​യേ​ലി​ന്‍റെ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളും ഋ​ഷി സു​ന​ക് സ​ന്ദ​ര്‍​ശി​ക്കും.

യു​ദ്ധ​ത്തി​ല്‍ ഇ​സ്ര​യേ​ലി​ലും പ​ല​സ്തീ​നി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഋ​ഷി സു​ന​ക് അ​നു​ശോ​ച​നം അ​റി​യി​ക്കു​മെ​ന്നും യു​ദ്ധം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​മെ​ന്നും സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

ഗാ​സ​യി​ലേ​ക്ക് കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ന്ന് സു​ന​ക് കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

അ​തേ സ​മ​യം യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ കു​റ്റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പ​ല​സ്തീ​ന്‍ ജ​ന​ത​യെ ഇ​സ്ര​യേ​ല്‍ കൂ​ട്ട​മാ​യി ശി​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഓ​സ്‌​ട്രേ​ലി​യ ആ​രോ​പി​ച്ചു.

ഗാ​സ​യി​ലെ അ​ൽ അ​ഹ്‌​ലി ആ​ശു​പ​ത്രി​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 500ൽ ​അ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഗാ​സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചി​രു​ന്നു.

റാ​ഫാ അ​തി​ര്‍​ത്തി വ​ഴി അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ എ​ത്തി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 20 ട്ര​ക്കു​ക​ള്‍ ഇ​തു​വ​ഴി ഗാ​സ​യി​ലേ​ക്കെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ര്‍​ച്ച ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് റാ​ഫാ അ​തി​ര്‍​ത്തി തു​റ​ക്കാ​ന്‍ ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദെ​ൽ ഫ​ത്താ​ഹ് എ​ല്‍​സി​സി സ​മ്മ​തം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ഗാ​സ​യി​ലെ ആ​ളു​ക​ളെ റാ​ഫാ അ​തി​ര്‍​ത്തി വ​ഴി ഈ​ജി​പ്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എ​ൽ​സി​സി വ്യ​ക്ത​മാ​ക്കി.