സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു
Thursday, October 19, 2023 9:26 AM IST
തിരുവനന്തപുരം: പ്രശസ്ത ടെലിവിഷൻ സീരിയൽ സംവിധായകൻ ആദിത്യൻ(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ ഏറെകാലമായി തിരുവനന്തപുരത്താണ് താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.