പാ​ല​ക്കാ​ട്: കു​ഴ​ല്‍​മ​ന്ദം ആ​ലി​ങ്ക​ലി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ലി​ങ്ക​ല്‍ മൂ​ത്താ​ട്ടു​പ​റ​മ്പ് സു​ന്ദ​ര​ന്‍റെ മ​ക​ള്‍ സി​നി​ല(42), മ​ക​ന്‍ രോ​ഹി​ത്( 19), സി​നി​ല​യു​ടെ ചേ​ച്ചി​യു​ടെ മ​ക​ന്‍ സു​ബി​ന്‍(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.