തൃ​ശൂ​ർ: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ ജി.​താ​ര​യും പി. ​അ​ഭി​റാ​മും വേ​ഗ​താ​ര​ങ്ങ​ൾ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ ജി. ​താ​ര ഒ​ന്നാ​മ​താ​യി ഫി​നി​ഷിം​ഗ് ലൈ​ൻ തൊ​ട്ടു. ഈ​യി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ അ​നാ​മി​ക വെ​ള്ളി മെ​ഡ​ലും തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്‌​നേ​ഹ ജേ​ക്ക​ബ് വെ​ങ്ക​ല മെ​ഡ​ലും സ്വ​ന്ത​മാ​ക്കി.

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ ത​ന്നെ പി. ​അ​ഭി​റാ​മാ​ണ് വേ​ഗ​രാ​ജാ​വ്. 11.10 സെ​ക്ക​ൻ​ഡി​ലാ​ണ് അ​ഭി​റാം ഓ​ടി​ക്ക​യ​റി​യ​ത്.

ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ എ​റ​ണാ​കു​ള​ത്തി​ന്‍റെ അ​ൻ​സാ​ഫ് കെ.​അ​ഷ്‌​റ​ഫ് ഒ​ന്നാ​മ​ത് ഓ​ടി​യെ​ത്തി. ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ അ​ൽ​ഫോ​ൻ​സ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.

സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ര​ണ്ടാം ദി​വ​സ​വും പാ​ല​ക്കാ​ടി​ന്‍റെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. എ​ട്ട് സ്വ​ർ​ണ​വു​മാ​യി 68 പോ​യി​ന്‍റോ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ആ​റ് സ്വ​ർ​ണ​വു​മാ​യി മ​ല​പ്പു​റം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ച് സ്വ​ർ​ണം നേ​ടി​യ എ​റ​ണാ​കു​ള​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.