ഓ​ള്‍ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം സീ​മ മോ​ഹ​ന്‍​ലാ​ലി​ന്
ഓ​ള്‍ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം സീ​മ മോ​ഹ​ന്‍​ലാ​ലി​ന്
Wednesday, October 18, 2023 8:41 PM IST
കൊ​ച്ചി: ഓ​ള്‍ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ന്യൂ​സ് റി​പ്പോ​ര്‍​ട്ട​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റി​ലെ സ​ബ് എ​ഡി​റ്റ​ര്‍ സീ​മ മോ​ഹ​ന്‍​ലാ​ല്‍ അ​ര്‍​ഹ​യാ​യി.

2022 ജൂ​ണ്‍ 18ലെ ​രാ​ഷ്ട്ര​ദീ​പി​ക പ​ത്ര​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ല​ഹ​രി​യെ ഓ​ടി തോ​ല്‍​പ്പി​ക്കാ​ന്‍ എ​ന്ന വാ​ര്‍​ത്ത​യ്ക്കാ​ണ് അ​വാ​ര്‍​ഡ്. കൗ​മാ​ര​ക്കാ​രി​ലും കു​ട്ടി​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തു​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 161 കി​ലോ​മീ​റ്റ​ര്‍(100 മൈ​ല്‍) ഓ​ടാ​ന്‍ ഒ​രു​ങ്ങു​ന്ന എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി എ​ക്‌​സൈ​സ് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ടി.​എ​ക്‌​സ്. ജ​സ്റ്റി​നെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു വാ​ര്‍​ത്ത.

ഇ​തേ വി​ഭാ​ഗ​ത്തി​ല്‍ മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ലെ സീ​നി​യ​ര്‍ ന്യൂ​സ് എ​ഡി​റ്റ​ര്‍ റെ​ജി .ആ​ര്‍.​നാ​യ​ര്‍​ക്കും അ​വാ​ര്‍​ഡു​ണ്ട്. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ന​വം​ബ​ര്‍ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ അ​റി​യി​ച്ചു. ഡോ.​ടി.​വി.​സു​നി​ത, സം​വി​ധാ​യ​ക​ന്‍ എം.​മോ​ഹ​ന​ന്‍, സി.​കെ.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ന്ത്യ പ്ര​സ്‌​ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക മാ​ധ്യ​മ​ശ്രീ പു​ര​സ്‌​കാ​രം, യൂ​നി​സെ​ഫ് മീ​ഡി​യ അ​വാ​ര്‍​ഡ്, റീ​ച്ച് ലി​ല്ലി നാ​ഷ​ണ​ല്‍ ഫെ​ലോ​ഷി​പ്പ്, ഡോ.​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ നാ​ഷ​ണ​ല്‍ ഫെ​ലോ​ഷി​പ്പ്, നാ​ഷ​ണ​ല്‍ ചൈ​ല്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ മീ​ഡി​യ അ​വാ​ര്‍​ഡ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് എ​ന്നി​വ​യ​ട​ക്കം സീ​മ​യ്ക്ക് 24 മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.


കു​മ്പ​ള​ങ്ങി പ്രി​യാ​നി​വാ​സി​ല്‍ സി.​പി.​മോ​ഹ​ന്‍​ലാ​ല്‍(​റി​ട്ട. ഇ​ന്‍​കം​ടാ​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്) പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വൈ​ക്കം കു​ല​ശേ​ഖ​ര​മം​ഗ​ലം പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ ബി​ജു മോ​ഹ​ന്‍(​സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, ട്രാ​ഫി​ക് വെ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍, കൊ​ച്ചി സി​റ്റി) ആ​ണ് ഭ​ര്‍​ത്താ​വ്. മ​ക​ന്‍: ശി​വ​കൃ​ഷ്ണ ബി​ജു(​വി​ദ്യാ​ര്‍​ഥി, രാ​ജ​ഗി​രി അ​മ​ല സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍, വൈ​ക്കം).

അ​സോ​സി​യേ​ഷ​ന്‍ എ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഐ​ക്ക​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡി​ന് ജോ​ണി ലൂ​ക്കോ​സും (ഡ​യ​റ​ക്ട​ര്‍ മ​നോ​ര​മ ന്യൂ​സ്), സ​ര്‍​ഗാ​ത്മ​ക പു​ര​സ്‌​കാ​ര​ത്തി​ന് സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യും (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, സ​ഫാ​രി ടി​വി) അ​ര്‍​ഹ​രാ​യി.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​കെ.​പ്ര​ശാ​ന്ത്, മെ​ഡി​മി​ക്‌​സ് ഗ്രൂ​പ്പ് എം​ഡി ഡോ.​എ.​വി.​അ​നൂ​പ്, ര​വീ​ന്ദ്ര​ന്‍ പൊ​യി​ലൂ​ര്‍, വി.​പി.​സു​കു​മാ​ര​ന്‍. ഡോ.​ടി.​വി.​സു​നി​ത എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<