തി​രു​വ​ന​ന്ത​പു​രം: ഹാം​ഗ്ഝൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യും വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് 19 ല​ക്ഷം രൂ​പ​യും വെ​ങ്ക​ല ജേ​താ​ക്ക​ൾ​ക്ക് 12.5 ല​ക്ഷം രൂ​പ​യു​മാ​ണ് പാ​രി​തോ​ഷി​കം. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​മ്മാ​ന​ത്തു​ക​യി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്. മെ​ഡ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ക്കാ​നാ​യി വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക ച​ട​ങ്ങും ന​ട​ത്തും.

നേ​ര​ത്തെ, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ഭി​ന​ന്ദ​ന​മോ പാ​രി​തോ​ഷി​ക​മോ ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹോ​ക്കി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ് അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്ന് കേ​ര​ളം വി​ടാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ട്രി​പ്പി​ള്‍ ജം​പ് രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യ എ​ല്‍​ദോ​സ് പോ​ള്‍, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മെ​ഡ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ക്കാ​നും പാ​രി​തോ​ഷി​കം ന​ല്കാ​നും തീ​രു​മാ​നി​ച്ച​ത്.