പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​ട​ത്ത​റ​യി​ല്‍ നി​ന്നും കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​റ​ന്മു​ള​യി​ല്‍ ക​ണ്ടെ​ത്തി. വ​ട​ശേ​രി​ക്ക​ര ത​ല​ച്ചി​റ സ്വ​ദേ​ശി സം​ഗീ​ത് സ​ജി(23)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പ​ന്പാ​ന​ദി​യി​ൽ, ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം ഒ​ന്നി​ന് വൈ​കു​ന്നേ​രം സു​ഹൃ​ത്ത് പ്ര​ദീ​പി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യ സം​ഗീ​തി​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

രാ​ത്രി വൈ​കി​യും തി​രി​കെ വ​രാ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. സു​ഹൃ​ത്ത് പ്ര​ദീ​പും ഫോ​ൺ എ​ടു​ത്തി​ല്ല.

ഇ​ട​ത്ത​റ ഭാ​ഗ​ത്ത് ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യെ​ന്നും അ​തി​നു ശേ​ഷം സം​ഗീ​തി​നെ കാ​ണാ​താ​യെ​ന്നു​മാ​ണ് പ്ര​ദീ​പ് പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ തോ​ട്ടി​ൽ എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞി​രു​ന്നു.

സം​ഗീ​തി​നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ദി​വ​സ​ങ്ങ​ളോ​ളം തി​ര​ഞ്ഞെ​ങ്കി​ലും ഒ​രു സൂ​ച​ന​യും കി​ട്ടി​യി​ട്ടി​ല്ല. സം​ഗീ​തി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ട്ടി കു​ടും​ബം എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.