പട്ടയം നൽകാമെന്ന് പറഞ്ഞ് നാലു ലക്ഷം തട്ടിയതായി പരാതി; സിപിഐ മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കി
Wednesday, October 18, 2023 1:24 AM IST
തിരുവനന്തപുരം: പട്ടയം നൽകാമെന്നു പറഞ്ഞ് അന്പലത്തറ സ്വദേശിയിൽ നിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തുനിന്നു മാറ്റി.
ജില്ലാ എക്സിക്യൂട്ടീവിന്റേതാണു തീരുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചു.
പണം കൈമാറിയതിന്റെ തെളിവുകളും പരാതിക്കാരൻ പാര്‍ട്ടി നേതൃത്വത്തിനു നല്കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു സമീപമുള്ള മൂന്നു സെന്റിനു പട്ടയം നല്‍കാമെന്നായിരുന്നു ജയചന്ദ്രൻ ഇയാൾ നൽകിയ വാഗ്ദാനം.
25 വര്‍ഷമായി ഷംനാദിന്റെ കൈവശമുള്ള ഭൂമിയാണിത്. തിരുവല്ലം സ്വദേശി സജിമോനാണ് പട്ടയം നല്‍കാമെന്നു വാദ്ഗാനം ചെയ്തത്. 10 ലക്ഷം രൂപയാണ് ജയചന്ദ്രന് ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 5.5 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു.
മുട്ടത്തറയിലെ വില്ലേജ് ഓഫീസിന്റെ മുന്നില്‍വച്ച് 1.5 ലക്ഷം കൈമാറി. ദിവസങ്ങള്‍ക്കുശേഷം തിരുവനന്തപുരം താലൂക്ക് തഹസില്‍ദാറിന്റെ ഓഫീസില്‍ കൊണ്ടുപോയി.
ഉദ്യോഗസ്ഥര്‍ക്കു കൊടുക്കാനെന്ന പേരില്‍ ഓഫിസിനു പുറത്തുവച്ച് 50,000 രൂപ ഗൂഗിള്‍ പേയിലൂടെ വാങ്ങി. അഞ്ചു മാസത്തിനിടെ നാലു ലക്ഷം രൂപ വാങ്ങിയതായി പരാതിയില്‍ പറയുന്നു.
അന്വേഷണത്തില്‍, പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷപോലും വില്ലേജ് ഓഫീസില്‍ നല്‍കിയിട്ടില്ലെന്നു വ്യക്തമായതായി ജില്ലാ സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ പറയുന്നു.