സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം; ആദ്യ സ്വർണം കണ്ണൂരിന്
Tuesday, October 17, 2023 7:43 AM IST
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിർ കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറം ജില്ലയ്ക്കു വേണ്ടി മുഹമ്മദ് അമീനാണ് സ്വർണം നേടിയത്.
കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.