ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഒ​ക്ടോ​ബ​ര്‍ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും.

ക്ഷേ​ത്ര​ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും.

മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി വി. ​ഹ​രി​ഹ​ര​ന്‍ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റം ക്ഷേ​ത്ര ന​ട​യും തു​റ​ക്കും. ന​ട തു​റ​ക്കു​ന്ന ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​വി​ല്ല.

തു​ലാം ഒ​ന്നാ​യ ഒ​ക്ടോ​ബ​ര്‍ 18 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചു മ​ണി​ക്ക് ക്ഷേ​ത്ര​ന​ട തു​റ​ക്കും. തു​ട​ര്‍​ന്ന് നി​ര്‍​മാ​ല്യ​വും പ​തി​വ് അ​ഭി​ഷേ​ക​വും ന​ട​ക്കും. 5.30ന് ​മ​ണ്ഡ​പ​ത്തി​ല്‍ മ​ഹാ​ഗ​ണ​പ​തി​ഹോ​മം ന​ട​ക്കും. പു​ല​ര്‍​ച്ചെ 5.30 മു​ത​ല്‍ നെ​യ്യ​ഭി​ഷേ​കം ആ​രം​ഭി​ക്കും.

7.30 ന് ​ഉ​ഷ​പൂ​ജ​യ്ക്ക് ശേ​ഷം പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ആ​ദ്യം ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി ന​റു​ക്കെ​ടു​പ്പാ​ണ് ന​ട​ക്കു​ക.17 പേ​രാ​ണ് ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ള്ള​ത്.12 പേ​ര്‍ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ 17 ശാ​ന്തി​മാ​രു​ടെ പേ​രു​ക​ള്‍ വെ​ള്ളി​ക്കു​ട​ത്തി​ലി​ട്ട് അ​ത് അ​യ്യ​പ്പ​സ്വാ​മി​യു​ടെ ശ്രീ​കോ​വി​ലി​നു​ള്ളി​ല്‍ പൂ​ജ ന​ട​ത്തി​യ​ശേ​ഷം അ​തി​ല്‍ നി​ന്നാ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി​യെ ന​റു​ക്കെ​ടു​ക്കു​ക.

മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ 12 ശാ​ന്തി​മാ​രു​ടെ പേ​രു​ക​ള്‍ വെ​ള്ളി​ക്കു​ട​ത്തി​ലി​ട്ട് അ​ത് മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ ശ്രീ​കോ​വി​ലി​നു​ള്ളി​ല്‍ പൂ​ജ ന​ട​ത്തി​യ​ശേ​ഷം അ​തി​ല്‍ നി​ന്ന് പു​തി​യ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യെ​യും ന​റു​ക്കെ​ടു​ക്കും.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്ന് എ​ത്തു​ന്ന വൈ​ദേ​ഹ് വ​ര്‍​മ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യെ
ന​റു​ക്കെ​ടു​ക്കു​മ്പോ​ള്‍ നി​രു​പ​മ .ജി. ​വ​ര്‍​മ​യും ആ​യി​രി​ക്കും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യെ
ന​റു​ക്കെ​ടു​ക്കു​ക.

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഇ​രു മേ​ല്‍​ശാ​ന്തി​മാ​രും പു​റ​പ്പെ​ടാ
ശാ​ന്തി​മാ​രാ​യി​രി​ക്കും. അ​ടു​ത്ത ഒ​രു വ​ര്‍​ഷം വ​രെ​യാ​ണ് മേ​ല്‍​ശാ​ന്തി​മാ​രു​ടെ കാ​ലാ​വ​ധി.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ന്‍,ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ​സ്.​എ​സ്. ജീ​വ​ന്‍, ജി. ​സു​ന്ദ​രേ​ശ​ന്‍,ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. പ്ര​കാ​ശ്,ശ​ബ​രി​മ​ല സ്പെ​ഷ്യ​ല്‍ ക​മ്മീ​ഷ​ണ​ര്‍ എ. ​മ​നോ​ജ്, ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​ബൈ​ജു, ന​റു​ക്കെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍​ക്കാ​യി ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ക​ന്‍ റി​ട്ട. ജ​സ്റ്റി​സ് പ​ത്മ​നാ​ഭ​ന്‍​നാ​യ​ര്‍, ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി. ​കൃ​ഷ്ണ​കു​മാ​ര്‍, ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്.​പി.
സു​ബ്ര​ഹ്മ​ണ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മേ​ല്‍​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് ദി​വ​സം ശ​ബ​രി​മ​ല​യി​ല്‍ സ​ന്നി​ഹി​ത​രാ​കും.

തു​ലാ​മാ​സ പൂ​ജ​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 22 വ​രെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലൂ​ടെ ബു​ക്ക് ചെ​യ്ത അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രാം. നി​ല​യ്ക്ക​ലി​ലും പ​മ്പ​യി​ലും ഭ​ക്ത​ര്‍​ക്കാ​യി സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

22ന് ​രാ​ത്രി 10 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ക്ഷേ​ത്ര ന​ട അ​ട​യ്ക്കും. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​നാ​യി ക്ഷേ​ത്ര​ന​ട ന​വം​ബ​ര്‍ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. 11ന് ​ആ​ണ് ആ​ട്ട ചി​ത്തി​ര. അ​ന്നേ​ദി​വ​സം രാ​ത്രി 10 മ​ണി​ക്ക് ന​ട അ​ട​ച്ചാ​ല്‍ പി​ന്നെ മ​ണ്ഡ​ല​കാ​ല മ​ഹോ​ല്‍​സ​വ​ത്തി​നാ​യി ന​വം​ബ​ര്‍ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് തു​റ​ക്കു​ക. ന​വം​ബ​ര്‍ 17ന് ​ആ​ണ് വൃ​ശ്ചി​കം ഒ​ന്ന്.