അന്തര്‍സംസ്ഥാന സ്വകാര്യബസ് സര്‍വീസ് തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്
Monday, October 16, 2023 12:53 PM IST
റാന്നി: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച സ്വകാര്യബസ് സര്‍വീസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുപ്രീംകോടതി ഉത്തരവു പ്രകാരം സ്വകാര്യ ബസുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളിലടക്കം സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നാണ് ബസ് ഉടമകളുടെ വാദം. ഇതനുസരിച്ച് അനുമതി വാങ്ങി സര്‍വീസ് ആരംഭിച്ച ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്.
പത്തനംതിട്ടയില്‍ നിന്നു കോയമ്പത്തൂരിലേക്ക് തുടങ്ങിയ റോബിൻ ബസ് ഇതു രണ്ടാം തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് തടയുന്നത്. ബസ് സര്‍വീസിന് അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
കോയമ്പത്തൂര്‍ ബോര്‍ഡ് വച്ച് ഇന്ന് പുലര്‍ച്ചെ 5.30ന് യാത്രക്കാരുമായി പുറപ്പെട്ട ബസാണ് റാന്നി പോലീസ് സ്റ്റേഷന് പടിക്കല്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് അനുകൂലമായതിനാല്‍ പമ്പയിലേക്ക് അടക്കം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ ബസുടമകള്‍ ആലോചിച്ചു വരികയാണ്.