കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് എം.വി. ഗോവിന്ദന്
Monday, October 16, 2023 2:25 AM IST
കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
50 വർഷത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത്. അതിനെയാണ് പ്രതിപക്ഷം പാരവച്ചതെന്നും എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും യുഡിഎഫും ചേര്‍ന്ന് കെ റെയിലിനു പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ റെയില്‍ പദ്ധതിയെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.