രാജസ്ഥാനിൽ പാമ്പ് കടിയേറ്റ് മലയാളി സൈനികൻ മരിച്ചു
Thursday, October 12, 2023 7:18 PM IST
ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ മലയാളി ജവാൻ പാമ്പ് കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ വടക്കേ മോഴികാട്ട് വിഷ്ണു (32) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് വിഷ്ണുവിന് പാമ്പ് കടിയേറ്റത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് വിഷ്ണുവിന്റെ ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.