ഇസ്രായേൽ-പാലസ്തീൻ സംഘർഷം; ചർച്ച നടത്തി ഇറാനും സൗദി അറേബ്യയും
Thursday, October 12, 2023 6:27 AM IST
റിയാദ്: ഇസ്രായേൽ-പാലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. ടെലിഫോണിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടത്.
പാലസ്തീനെതിരെയുള്ള യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൈയ്സിയും സൗദി കിരീടാവകാശിയും ചർച്ച ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള നിലവിലെ സാഹചര്യം അവസാനിപ്പിക്കാൻ സൗദി കിരീടാവകാശി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സൗദി സ്റ്റേറ്റ് വാർത്താ ഏജൻസി എസ്പിഎ അറിയിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളെ അദ്ദേഹം എതിർക്കുന്നതായും എൻപിഎ വ്യക്തമാക്കി.
ചൈനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് ഏഴ് വർഷമായി ശത്രുതയിൽ കഴിഞ്ഞിരുന്ന ഇറാനും സൗദി അറേബ്യയും ബന്ധം പുനഃരാരംഭിച്ചത്.