സാന്പത്തിക നൊബേൽ അമേരിക്കയുടെ ക്ലോഡിയ ഗോൾഡിന്
Monday, October 9, 2023 5:16 PM IST
സ്റ്റോക്ഹോം: സാന്പത്തിക നൊബേൽ അമേരിക്കയുടെ സാന്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. സാന്പത്തിക നൊബേൽ നേടുന്ന മൂന്നമത്തെ വനിതയാണ് ക്ലോഡിയ.
ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസർ കൂടിയാണ് ക്ലോഡിയ. 2013-14 വർഷങ്ങളിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
ഒരു ദശലക്ഷം ഡോളർ അവാർഡ് ലഭിക്കുമെന്ന് സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനു മുമ്പ് ഇലിനോർ ഓസ്ട്രം(2009), എസ്തർ ഡഫ്ലോ(2019) എന്നീ വനിതകളാണ് സാമ്പത്തിക നൊബേൽ നേടിയത്.