തൃശൂരില്‍ ഇഡി സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുന്നു: എ.സി.മൊയ്തീന്‍
Sunday, October 8, 2023 12:47 PM IST
തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും എംഎല്‍എയുമായ എ.സി.മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പദയാത്ര അരങ്ങൊരുക്കലിന്‍റെ ഭാഗമാണെന്നും മൊയ്തീന്‍ ആരോപിച്ചു.
ചേലക്കരയില്‍ സിപിഎം മണ്ഡലം കാല്‍നട ജാഥ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു മൊയ്തീന്‍. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. ബാങ്കിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് ഇഡി കരുവന്നൂര്‍ ബാങ്കിന്‍റെ ആധാരം എടുത്തുകൊണ്ടുപോയത്.
സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയില്‍ കള്ള റിപ്പോര്‍ട്ട് കൊടുത്തുവെന്നും മൊയ്തീന്‍ ആരോപണം ഉന്നയിച്ചു.